2012, ഏപ്രിൽ 25, ബുധനാഴ്‌ച

ഗോളം നിര്‍മ്മാണം



ചിത്രങ്ങള്‍ക്ക് ത്രിമാന രൂപം നല്‍കാന്‍ Inkscape

inkscape tools ല്‍ നിന്ന് ക്രിയേറ്റ് സര്‍ക്കിള്‍സ് ടൂള്‍ തിരഞ്ഞെടുക്കുക.

സര്‍ക്കിള്‍ വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ അത് പൂര്‍ണ്ണവൃത്തമാകണമെന്നില്ല.

അങ്ങനെ വന്നാല്‍ swich to segment എന്ന ഈ ടൂളുകളിലെ പൂര്‍ണ്ണ വൃത്തമായിട്ടുള്ള മൂന്നാമത്തെ ടൂള്‍ തിരഞ്ഞെടുത്താല്‍ മതി.
 അടുത്തതായി ടൂള്‍സുകള്‍ക്ക് താഴെയുള്ള ആരോമാര്‍ക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്നടൂള്‍സില്‍ നിന്നും gradient തിരഞ്ഞെടുക്കുക
.

മുകള്‍ ഭാഗത്ത് create radial gradient എന്ന ഭാഗത്ത് തന്നെയാണ് സിലക്ഷന്‍ എന്ന് ഉറപ്പുവരുത്തുക.
അടുത്തതായി സര്‍ക്കിളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന റേഡിയല്‍ ഗ്രേഡിയന്റ് ടൂളിന്റെ നടുഭാഗത്തുള്ള ചതുരത്തില്‍ ക്ലിക്ക് ചെയ്ത് വെളുപ്പ് അല്ലെങ്കില്‍ ആഷ് കളര്‍ തിരഞ്ഞെടുക്കുക
മുകള്‍ ഭാഗത്ത് ഉള്ള വൃത്തത്തില്‍ ക്ലിക്ക് ചെയ്തതിനുശേഷം ഏതെങ്കിലും കടുത്ത നിറം ക്ലിക്ക് സെലക്ട് ചെയ്യുക

ടൂളിന്റെ മദ്ധ്യഭാഗത്ത് ഉള്ള ചതുരത്തെ ഡ്രാഗ് ചെയ്ത് ഒരു വശത്തേക്ക് ആക്കുക ഇപ്പോള്‍ വൃത്തം ഒരു ഗോളമായിട്ടുണ്ടാകും






1 അഭിപ്രായം: